KeralaLatest NewsNews

റാന്നി മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു

 

പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റപ്പെടുന്ന കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ പ്രദേശങ്ങളിലെ കുട്ടികളുടെ പഠനം മുടങ്ങിയ സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട പഠന മുറികള്‍ തുറക്കുകയും അദ്ധ്യാപകരെ ഏര്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ. താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.

പട്ടികവര്‍ഗവകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും വേണ്ട ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു. ഇതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ഇക്കാര്യം ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

 

റാന്നി മേഖലയില്‍ മഴ പെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ വകുപ്പുകള്‍ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൈ എടുത്തു. അതിനായി പ്രവര്‍ത്തിച്ച എല്ലാ വകുപ്പുകളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രത്യേക കരുതലുണ്ടാകണമെന്നും മഴ മാറിയെന്ന് കരുതി നദികളിലും ജലാശയങ്ങളിലും കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഇറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

മഴ സൃഷ്ടിച്ച പ്രതിസന്ധിഘട്ടം  നാം തരണം ചെയ്ത് കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതിയില്‍ റാന്നി തഹസില്‍ദാര്‍ ആര്‍. രാജേഷ്, എല്‍.ആര്‍ തഹസില്‍ദാര്‍ ജോസ് കെ. ഈപ്പന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്സ്, ജോര്‍ജ് ഏബ്രഹാം, തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button