NewsBusiness

എസ്ബിഐ: ജൂൺ പാദത്തിലെ അറ്റാദായത്തിൽ ഇടിവ് രേഖപ്പെടുത്തി

ഇത്തവണ അറ്റപലിശ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 6,068 കോടി രൂപയാണ് അറ്റാദായം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 6.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 6,504 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്.

ഇത്തവണ അറ്റപലിശ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13 ശതമാനം വർദ്ധനവോടെ 31,196 കോടി രൂപയായാണ് അറ്റപലിശ വരുമാനം ഉയർന്നത്. അതേസമയം, പലിശ ഇതര വരുമാനം 80 ശതമാനം കുറഞ്ഞ് 2,312 കോടി രൂപയായി.

Also Read: ഒരു വര്‍ഷത്തിനകം 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി

നിക്ഷേപത്തിൽ 8.73 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, അറ്റ നിഷ്ക്രിയ ആസ്തി 1 ശതമാനം കുറഞ്ഞിട്ടുണ്ട്. മൊത്ത നിഷ്ക്രിയ ആസ്തി 3.91 ശതമാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button