PoliticsLatest NewsNews

ഇലക്ട്രൽ ബോണ്ട്: സീരിയൽ നമ്പറുകൾ അടക്കമുള്ള മുഴുവൻ വിവരങ്ങളും കൈമാറിയതായി എസ്ബിഐ

മുദ്രവച്ച രണ്ട് കവറുകളിൽ പെൻഡ്രൈവുകളിലായാണ് ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ കൈമാറിയത്

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇലക്ട്രൽ ബോണ്ടുകളിലെ സീരിയൽ നമ്പറുകൾ അടക്കമുള്ള വിവരങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. അക്കൗണ്ട് നമ്പറും കെവൈസി വിവരങ്ങളും ഒഴികെ, തങ്ങളുടെ കൈവശവും, കസ്റ്റഡിയിലുമുണ്ടായിരുന്ന ഇലക്ട്രൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് കുമാർ ഖാര സത്യവാങ്മൂലത്തിൽ അറിയിച്ചു.

മുദ്രവച്ച രണ്ട് കവറുകളിൽ പെൻഡ്രൈവുകളിലായാണ് ഇലക്ട്രൽ ബോണ്ടിലെ വിവരങ്ങൾ കൈമാറിയത്. അക്കൗണ്ടിന്റെ സുരക്ഷ കണക്കിലെടുത്താണ് ( സൈബർ സുരക്ഷ) രാഷ്ട്രീയ പാർട്ടികളുടെ പൂർണ്ണമായ ബാങ്ക് അക്കൗണ്ട് നമ്പറുകളും രാഷ്ട്രീയ പാർട്ടികളുടെ കെവൈസി വിശദാംശങ്ങളും പരസ്യപ്പെടുത്താത്തതെന്ന് എസ്ബിഐ വ്യക്തമാക്കി. കൂടാതെ, ബോണ്ട് വാങ്ങിയവരുടെ കെവൈസി വിശദാംശങ്ങളും സുരക്ഷാ കാരണങ്ങളാൽ പരസ്യമാക്കിയിട്ടില്ല. ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറി, ഇന്ന് അ‍ഞ്ച് മണിക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീംകോടതി എസ്ബിഐയ്ക്ക് കർശന നിർദ്ദേശം നല്‍കിയിരുന്നു.

Also Read: കോൺഗ്രസിന്റെ ജാതി സെന്‍സസ് ഇന്ദിരയുടെയും രാജീവിന്റേയും നിലപാടിന് വിരുദ്ധം: ആനന്ദ് ശര്‍മ

shortlink

Related Articles

Post Your Comments

Related Articles


Back to top button