ThiruvananthapuramKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

നെ​ടു​മം സ്വ​ദേ​ശി ഡോ. ​ആ​ന്‍റ​ണി ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അപകടത്തിൽപ്പെട്ടത്

വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഡ്രൈ​വ​ർ നി​സാ​ര പ​രി​ക്കോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നെ​ടു​മം സ്വ​ദേ​ശി ഡോ. ​ആ​ന്‍റ​ണി ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അപകടത്തിൽപ്പെട്ടത്.

കോ​വ​ളം ബൈ​പ്പാ​സി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെയാണ് കാർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​വ​ള​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി ഡി​വൈ​ഡ​റി​ൽ ആദ്യം ഇ​ടി​ച്ചു. ശേ​ഷം പൊ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡും ദി​ശാ​സൂ​ചി​കാ ബോ​ർ​ഡും സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റും, ബൈ​ക്കും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് മ​റി​ഞ്ഞ​ത്.

Read Also : ലോക പ്രശസ്തരായ ഇന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്‍മാരെ കുറിച്ച് അറിയാം

ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​തെ​ന്ന് കോ​വ​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button