Latest NewsKerala

വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്‌ജി പിന്മാറി

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ നിന്നും കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് സോഫി തോമസ് പിന്മാറി.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടര്‍ ആയതിനാലാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവായത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശ പ്രകാരം ഹര്‍ജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.

ശബരിമല അയ്യപ്പന്‍റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. കെ.ബാബുവിനോട് സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button