Latest NewsUAENewsInternationalGulf

യുഎഇയിൽ റിയൽ എസ്‌റ്റേറ്റ് മേഖല കുതിക്കുന്നു: കഴിഞ്ഞയാഴ്ച്ച നടന്നത് 11000 കോടിയിലധികം രൂപയുടെ ഇടപാടുകൾ

ദുബായ്: യുഎഇയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞവാരം മാത്രം 11000 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ദുബായിൽ നടന്നത്.. ആകെ 2247 ഇടപാടുകളിലാണ് ഇത്രയും തുകയ്ക്കുള്ള വസ്തുക്കളും താമസയിടങ്ങളും വിറ്റുപോയത്. 255 പ്ലോട്ടുകൾ 2600 കോടിയിലധികം രൂപയ്ക്കാണ് വിറ്റത്. 1510 ഫ്‌ളാറ്റുകളും വില്ലകളും കൂടി ആറായിരം കോടിയിലധികം രൂപയ്ക്കും വിൽപ്പന നടത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം

ഏറ്റവും അധികം ഇടപാടുകൾ നടന്നത് അൽ ഹബിയ അഞ്ചിലാണ്. 130 ഇടപാടുകളാണ് ഇവിടെ നടന്നത്. ജബൽ അലി ഫസ്റ്റിൽ 40 ഇടപാടുകളും നടന്നു. മർസ ദുബായിലാണ് ഏറ്റവും അധികം ഉയർന്ന വിലയ്ക്ക് അപ്പാർട്ട്‌മെന്റ് വിൽപന നടന്നത്. എണ്ണൂറ് കോടിയിലധികം രൂപയാണ് ലഭിച്ചത്.

Read Also: റോഡിലെ കുഴിയിൽ കാലാവസ്ഥയെ പഴിചാരി ഒഴിഞ്ഞുമാറുന്നില്ല: ന്യായങ്ങൾ പറയുന്നതല്ല സർക്കാരിന്റെ സമീപനമെന്ന് മന്ത്രി റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button