IndiaNewsBusiness

വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ഐസിഐസിഐ ലൊംബാർഡ്

ട്രാവൽ ഇൻഷുറൻസിനോടുളള ജനങ്ങളുടെ സമീപനവും മാറിയെന്ന് ഐസിഐസിഐ ലൊംബാർഡ് അറിയിച്ചിട്ടുണ്ട്

രാജ്യത്ത് കോവിഡിന് ശേഷം വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് മഹാമാരിക്ക് മുൻപ് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം 50 ശതമാനം ആയിരുന്നെങ്കിൽ ഇത്തവണ 76 ശതമാനമാണ്. കൂടാതെ, വിദേശ യാത്ര പ്ലാൻ ചെയ്യുന്ന ഭൂരിഭാഗം പേരും ട്രാവൽ ഇൻഷുറൻസിനായി അപേക്ഷ സമർപ്പിക്കുന്നുണ്ട്. ഐസിഐസിഐ ലൊംബാർഡാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്.

ട്രാവൽ ഇൻഷുറൻസിനോടുളള ജനങ്ങളുടെ സമീപനവും മാറിയെന്ന് ഐസിഐസിഐ ലൊംബാർഡ് അറിയിച്ചിട്ടുണ്ട്. വെറുമൊരു ഉൽപ്പന്നം എന്ന നിലയിൽ നിന്നും ഒരു ആവശ്യമെന്ന നിലയിലേക്ക് ട്രാവൽ ഇൻഷുറൻസിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, വിദേശ യാത്ര നടത്തുമ്പോൾ കോവിഡിനുള്ള കവർ ഉൾപ്പെടെ പര്യാപ്തമായ മെഡിക്കൽ കവറേജുകൾ വാങ്ങാൻ കസ്റ്റമേഴ്സ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

Also Read: ഡീസൽ പ്രതിസന്ധി: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാ​ഗികമായി നിലയ്ക്കും

നിലവിൽ, വിദേശ യാത്ര നടത്താൻ ആഗ്രഹിക്കുന്ന മൂന്നിലൊന്ന് കസ്റ്റമർ ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിച്ചതിനുശേഷമാണ് ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നത്. കൂടാതെ, ഓൺലൈൻ അഗ്രിഗേറ്റർമാരിൽ നിന്നും, ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമുകളിൽ നിന്നും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button