KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം’: ധ്യാൻ ശ്രീനിവാസൻ

കൊച്ചി: ധ്യാൻ ശ്രീനിവാസൻ ഗോകുല്‍ സുരേഷ്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്.

സിനിമാ മേഖലയിലെ തുല്യവേതനവുമായി ബന്ധപ്പെട്ട വിഷയമാണ് ധ്യാൻ പറഞ്ഞത്. സ്വന്തമായി ഒരു സിനിമ പുള്‍ ഓഫ് ചെയ്യുന്ന നിലയിലേക്ക് നടിമാര്‍ വളരുമ്പോള്‍ അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം വാങ്ങിക്കാമെന്നാണ് ധ്യാന്‍ പറയുന്നത്. മലയാള സിനിമ പുരുഷ കേന്ദ്രീകൃത ഇന്‍ഡസ്ട്രിയാണെന്നും മലയാളത്തില്‍ സിനിമയുടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;

ഇത് പുരുഷാധിപത്യമുള്ള ഇന്‍ഡസ്ട്രിയാണ്. ഇവിടെ ബിസിനസ് നടക്കുന്നത് പുരുഷന്മാരുടെ പേരിലാണ്. എന്നാല്‍, മഞ്ജു ചേച്ചിയുടെ പേരില്‍ ഇവിടെ ബിസിനസ് നടക്കുന്നുണ്ട്. അങ്ങനെ ഒരു ലെവലിലേക്ക് വളരുന്ന ഘട്ടം വരുമ്പോള്‍ അവര്‍ക്ക് തുല്യ വേതനം ആവശ്യപ്പെടാം. മഞ്ജു ചേച്ചിക്ക് ഒറ്റയ്ക്ക് ഒരു സിനിമ പുള്‍ ചെയ്യാന്‍ കഴിയും. അത്തരം നടിമാര്‍ക്ക് തുല്യ പ്രതിഫലം വാങ്ങാം

ഇവിടെ അങ്ങനെയുള്ള വളരെ ചുരുക്കം നടിമാരെയുള്ളൂ. നമുക്ക് ഇപ്പോള്‍ നമ്മുടെ കാര്യം മാത്രമല്ലേ പറയാന്‍ സാധിക്കുകയുള്ളു. ഞാന്‍, ഗോകുല്‍, എന്റെ ചേട്ടന്‍ എല്ലാം വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അതിനെ താരതമ്യം ചെയ്യുമ്പോള്‍ നമുക്ക് മുന്‍പേ വന്നവരിലും ശേഷം വന്നവരിലുമെല്ലാം അതിന്റെ ഇരട്ടിയുടെ ഇരട്ടി വാങ്ങിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button