NewsLife StyleFood & Cookery

ഉള്ളിയുടെ ആരോഗ്യ ഗുണങ്ങൾ ഇതാണ്

ഉള്ളിയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും

ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഉള്ളി. രുചിക്ക് പുറമേ, ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ധാരാളം പോഷക ഘടകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ഉള്ളി കഴിക്കുന്നത് നല്ലതാണ്. ഉള്ളിയുടെ പോഷക മൂല്യങ്ങളെ കുറിച്ച് പരിചയപ്പെടാം.

ഉള്ളിയിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ഉള്ളി കഴിക്കാവുന്നതാണ്. ഉള്ളിയിലടങ്ങിയ സൾഫർ സംയുക്തങ്ങൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗത്തിൽ നിന്നും പക്ഷാഘാതത്തിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

Also Read: തെലങ്കാന കോൺഗ്രസ് നേതാവ് ദസോജു ശ്രാവൺ ബി.ജെ.പിയിൽ ചേർന്നു: കോൺഗ്രസിന് വൻ തിരിച്ചടി

ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങൾ ഉള്ളിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. ഉള്ളി പതിവായി കഴിക്കുന്നവരിൽ ശ്വാസകോശ ക്യാൻസർ വരാനുള്ള സാധ്യത കുറവാണ്. കൂടാതെ, അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കാനുള്ള കഴിവും ഉളളിക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button