Latest NewsNewsIndia

മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു, രണ്ട് ജില്ലകളില്‍ 144 ഏര്‍പ്പെടുത്തി

ബിഷ്ണുപൂരില്‍ കലാപത്തെ തുടര്‍ന്ന് വാഹങ്ങള്‍ കത്തിച്ചതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അഞ്ച് ദിവസത്തേക്കാണ് മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചത്.
ബിഷ്ണുപൂരില്‍ കലാപത്തെ തുടര്‍ന്ന് വാഹങ്ങള്‍ കത്തിച്ചതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്. ചുരചാന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Read Also: ആരോഗ്യമന്ത്രിയ്ക്ക് ഫോണ്‍ അലര്‍ജി: പരസ്യപരാമർശവുമായി സി.പി.ഐ

പൊതുജനങ്ങളില്‍ അനാവശ്യ ആശങ്കകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. കുപ്രചാരണങ്ങള്‍ നടത്താനും ക്രമസമാധാന പ്രശ്‌നങ്ങള്‍ വലുതാക്കാനും ചിലര്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് സര്‍ക്കാര്‍ അറിയിച്ചു.

കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പക്ഷപാതപരമായി പ്രചരിപ്പിക്കരുതെന്നും ജില്ലാ ഭരണകൂടങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button