KeralaLatest NewsNews

കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ട്, കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ട്, ദേശീയ പാതയുടെ വലിയൊരു ഉത്തരവാദിത്വം കേന്ദ്രത്തിന്: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികള്‍ ഉണ്ടാകരുത്. ഡിഎല്‍പി ബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയതോടെ പൊതുമാരാമത്ത് റോഡുകളില്‍ നില മെച്ചപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

Read Also: പുതിയ റോക്കറ്റ് ദൗത്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉപഗ്രഹങ്ങൾ ഇനി ഉപയോഗിക്കാനാകില്ലെന്ന് ഐ.എസ്.ആർ.ഒ

‘ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. ഈ റോഡുകളില്‍ ഇടപെടുന്നതിന് പരിമിതി ഉണ്ട്. സംസ്ഥാനത്തിന് കീഴില്‍ 548 കി.മീ ദേശീയപാതയാണ് ഉള്ളത്. നെടുമ്പാശ്ശേരിയിലെ അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിലപാട് ആണ്. വസ്തുതാപരമായാണ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പക്ഷേ പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞു. അവാസ്തവ പ്രസ്താവനകള്‍ക്ക് മറുപടി നല്കാതിരിക്കാനാവില്ല’, മന്ത്രി പറഞ്ഞു.

അതേസമയം, കായംകുളം, ഹരിപ്പാട് എന്നീ സ്ഥലങ്ങളിലൂടെ പോകുന്ന എന്‍എച്ച് സംസ്ഥാന സര്‍ക്കാറിന്റേതാണെന്ന പ്രതിപക്ഷ നേതാവിന്റെ വാദം അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷ നേതാവിന്റെ വാദങ്ങള്‍ സത്യത്തിന് നിരക്കാത്തതാണ്’, അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button