KeralaLatest NewsNews

കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച: രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്

 

ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മട വീണു കൃഷി നശിച്ചു. ചമ്പക്കുളത്ത് രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്. ഇതോടെ, രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച്ച ഉണ്ടായത്.

 

ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് – കരികാച്ചാട് പാടശേഖരത്തും കഴിഞ്ഞ ദിവസം മട വീണു.

ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മടവീഴ്ച്ചയിൽ പാടത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന മുപ്പത്തഞ്ചിൽ ചിറ ജയന്റെ വീട് തകർന്നു.

 

ചമ്പക്കുളത്ത് മട വീണു മൂലമ്പള്ളിക്കാട് – കരികാച്ചാട് 160 ഏക്കർ കൃഷി നശിച്ചു. കിഴക്കൻ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ആണ് മടവീഴ്ച്ച തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button