KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

ഒരു ഗ്രാം വെള്ളിയുടെ വിപണി വില 64 രൂപയാണ്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില പരിഷ്കരിച്ചത്. രാവിലെ 320 രൂപ കുറഞ്ഞെങ്കിലും മണിക്കൂറുകൾക്കുശേഷം 240 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. ഇന്നലെ ചാഞ്ചാടി കളിച്ച സ്വർണത്തിന് ഇന്ന് വിശ്രമമാണ്. ഇതോടെ, സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 38,040 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ രാവിലെ 40 രൂപ കുറയുകയും പിന്നീട് 30 രൂപ വർദ്ധിക്കുകയുമായിരുന്നു. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,730 രൂപയായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3,925 രൂപയാണ്.

Also Read: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ് വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button