KeralaLatest NewsNews

റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്: പി.കെ ഫിറോസ്

 

തിരുവനന്തപുരം: വാചകക്കസർത്ത് കൊണ്ടോ ഇൻസ്റ്റഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും പി.കെ ഫിറോസ് കുറ്റപ്പെടുത്തി.

ദേശീയ പാതയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വഴിയില്‍ തടയുമെന്ന് പി.കെ ഫിറോസ് പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

റോഡുകളിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഇന്ന് വാഴ നടൽ സമരം നടത്തിയിരുന്നു.

 

സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ടുള്ള പ്രതിഷേധത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ നിന്നായിരുന്നു ലീഗ് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button