Latest NewsIndia

‘അശോക് ഗെഹ്ലോട്ട് കുറ്റവാളികളെയാണ് പിന്തുണയ്ക്കുന്നത്’: ആഞ്ഞടിച്ച് നിർഭയയുടെ അമ്മ

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ആഞ്ഞടിച്ച് നിർഭയ പെൺകുട്ടിയുടെ അമ്മ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ കുറ്റവാളികളെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് നിർഭയയുടെ അമ്മ ചൂണ്ടിക്കാട്ടി.

ബലാൽസംഗ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നതോടെ രാജ്യത്തെ ബലാൽസംഗത്തിനു ശേഷമുള്ള കൊലപാതകങ്ങൾ വർദ്ധിച്ചതായി അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. 2012 ലെ ഡൽഹി കൂട്ടബലാൽസംഗ സംഭവത്തെയും അദ്ദേഹം ഈ പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വലിയ വിവാദത്തിന് കാരണമായത്.

Also read: ഉക്രൈന് സൈനികക്ഷാമം: ജനങ്ങൾക്ക് പരിശീലനം നൽകാനൊരുങ്ങി സ്വീഡൻ

ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി നാളെ ഒരു സാക്ഷിയാകുമെന്ന തിരിച്ചറിവ് അവളെ കൊല്ലാൻ പ്രതിയെ പ്രേരിപ്പിക്കുന്നുവെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്. അശോക് ഗെഹ്ലോട്ടിന്റെ പരാമർശത്തിനെതിരെ വനിതാകമ്മീഷനും രംഗത്തു വന്നിരുന്നു. ഇത്തരം നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ നടത്തുന്നതിനു പകരം, രാജസ്ഥാനിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് വനിതാ കമ്മീഷൻ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button