KeralaLatest NewsNewsBusiness

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇനി വീടുകളിൽ ഉൽപ്പാദിപ്പിക്കാം, ഓണത്തിന് സൗരോർജ്ജം എത്തുന്നത് 25,000 വീടുകളിൽ

അതത് സെക്ഷൻ ഓഫീസുകൾ മുഖാന്തരമോ, ഇ- കിരൺ പോർട്ടൽ വഴിയോ സൗരോർജ്ജ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 25,000 വീടുകളിൽ സൗരോർജ്ജം എത്തിക്കാനൊരുങ്ങി കെഎസ്ഇബി. പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് വീടുകളിലേക്ക് സൗരോർജ്ജം എത്തിക്കുന്നത്. ഇതോടെ, ഗാർഹിക ആവശ്യങ്ങൾക്കുളള വൈദ്യുതി സൗരോർജ്ജം ഉപയോഗിച്ച് നിർമ്മിക്കാൻ സാധിക്കും.

അതത് സെക്ഷൻ ഓഫീസുകൾ മുഖാന്തരമോ, ഇ- കിരൺ പോർട്ടൽ വഴിയോ സൗരോർജ്ജ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും. കുറഞ്ഞ കാലയളവുകൊണ്ട് കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള പ്രചരണ പരിപാടികൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. നിലവിൽ, 14,000 ത്തോളം വീടുകളിൽ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വൈദ്യുതി ബോർഡ്, അനെർട്ട് എന്നിവയുടെ സഹായത്തോടെയാണ് സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നത്.

Also Read: വ്ലോ​ഗറുടെ അറസ്റ്റ്: പെൺകുട്ടിയുമായുള്ള വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവർ കുടുങ്ങും, ലീക്കായത് മോഷണം പോയ ഫോണിൽ നിന്ന്

ശരാശരി 2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സോളാർ പാനലുകളാണ് സൗരോർജ്ജ ഉൽപ്പാദനത്തിനായി വീടുകളിൽ സ്ഥാപിക്കുന്നത്. അടുത്ത വർഷം മാർച്ച് മാസത്തിനുള്ളിൽ ഏകദേശം 200 മെഗാ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button