NewsBusiness

സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായുള്ള ലഘുസമ്പാദ്യ പദ്ധതിയെക്കുറിച്ച് അറിയാം

പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്ക് മുഖാന്തരം പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കും

പെൺകുട്ടികളുടെ ക്ഷേമം മുൻനിർത്തി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ലാണ് ഈ പദ്ധതി നിലവിൽ വരുന്നത്. പെൺകുട്ടികളുടെ ഉപരിപഠനം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഈ ലഘുസമ്പാദ്യ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

പത്തു വയസിൽ താഴെയുള്ള പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ ബാങ്ക് മുഖാന്തരം പെൺകുട്ടിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കും. പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുകയാണെങ്കിൽ കാലാവധി തീരുമ്പോൾ 64 ലക്ഷം രൂപയാണ് ലഭിക്കുക. പെൺകുട്ടിക്ക് 18 വയസ് തികയുമ്പോൾ പകുതി തുകയും 21 വയസ് തികയുമ്പോൾ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കും. പ്രതിവർഷം ഒന്നര ലക്ഷം രൂപ വരെയാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാൻ കഴിയുക.

Also Read: ഒന്നാം കക്ഷി അല്ലാതിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി: ചെയ്തത് ജനങ്ങളോടുള്ള വഞ്ചനയെന്ന് ബിജെപി

നിലവിൽ, 7.6 ശതമാനം പലിശയാണ് ഈ പദ്ധതിക്ക് വാഗ്ദാനം ചെയ്യുന്നത്. പെൺകുട്ടികളുടെ ഉപരിപഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഈ തുക വിനിയോഗിക്കാൻ കഴിയും. അതേസമയം, കുട്ടിക്ക് ഒരു വയസ് ആകുമ്പോൾ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറന്നാലാണ് കാലാവധി അവസാനിക്കുമ്പോൾ 64 ലക്ഷം രൂപ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button