KeralaLatest NewsNews

‘തെറ്റ് പറ്റിയെന്ന് കരുതുന്നില്ല’: കളക്ടർ ഉറങ്ങിപ്പോയോ എന്ന ട്രോളുകൾക്ക് മറുപടിയുമായി രേണു രാജ്

കൊച്ചി: കനത്ത മഴയെതുടര്‍ന്ന് രാവിലെ എട്ടരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ വിശദീകരണവുമായി എറണാകുളം കളക്ടർ രേണു രാജ് രംഗത്ത്. അവധി പ്രഖ്യാപിച്ചത് പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും തെറ്റ് പറ്റിയതായി കരുതുന്നില്ലെന്നും കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അവർ പറഞ്ഞു.

‘അന്ന് ജില്ലയിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നില്ല. രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു. വിമർശനങ്ങൾ ഉൾകൊള്ളുന്നു. ആ സമയത്ത് അവധി കൊടുത്തില്ലായിരുന്നുവെങ്കിൽ, പിന്നീട് ശക്തമായ മഴ പെയ്ത് വെള്ളം കയറുന്ന അവസ്ഥയായിരുന്നേൽ എല്ലാവരും നേരെ മറിച്ചായിരിക്കും ചോദിക്കുക. അപ്പോഴത്തെ സാഹചര്യം അങ്ങനെയായിരുന്നു’, രേണു രാജ് പറഞ്ഞു.

ആഗസ്റ്റ് നാലിനാണ് കളക്റ്ററുടെ അവധി പ്രഖ്യാപനം വൈകിയതിനെ തുടർന്ന് എറണാകുളത്ത് അടിമുടി ആശയക്കുഴപ്പമുണ്ടായത്. രാവിലെ 8.25 നാണ് ജില്ലാ കളക്റ്റർ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, ഇതിനകം നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. രാത്രിയിൽ ആരംഭിച്ച മഴ നിലക്കാതെ തുടരുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായിട്ടായിരുന്നു അവധി പ്രഖ്യാപിച്ചത്. നിരവധി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് ഇതിനെതിരെ രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button