NewsBusiness

ടാറ്റ കെമിക്കൽസ്: അറ്റാദായം പ്രഖ്യാപിച്ചു

ഇത്തവണ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായത്തിൽ വൻ നേട്ടവുമായി ടാറ്റ കെമിക്കൽസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 637 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദത്തിൽ 342 കോടി രൂപയായിരുന്നു അറ്റാദായം. ഈ രണ്ടു പാദവും താരതമ്യം ചെയ്യുമ്പോൾ, ഇത്തവണ 86.25 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

ടാറ്റ കെമിക്കൽസിന്റെ റെഗുലേറ്ററി ഫയലിംഗിലാണ് അറ്റാദായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇത്തവണ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 2,978 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 34.15 ശതമാനം വർദ്ധനവോടെ വരുമാനം 3,995 കോടി രൂപയായി. പാദഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ടാറ്റ കെമിക്കൽസിന്റെ ഓഹരി മൂല്യവും ഉയർന്നിട്ടുണ്ട്.

Also Read: ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ടെക് ഭീമനും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments


Back to top button