KeralaLatest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ പരിഷ്കരിച്ച് സ്വർണ വില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് രണ്ടുതവണ. രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയോടെ വീണ്ടും കുറയുകയായിരുന്നു. രാവിലെ 280 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഉച്ചയോടെ വീണ്ടും 200 രൂപ കുറഞ്ഞു. ഇതോടെ, ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കുറഞ്ഞത്. നിലവിൽ, 37,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ആദ്യ തവണ 35 രൂപയും രണ്ടാം തവണ 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,735 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 3,910 രൂപയായി.

Also Read: ഉംറ സേവനം: ആഭ്യന്തര തീർത്ഥാടകർക്കായി പ്രത്യേക അറിയിപ്പ് നൽകി ഹജ് മന്ത്രാലയം

സംസ്ഥാനത്ത് ഇന്ന് വെളളി വിലയിൽ മാറ്റമില്ല. 65 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button