KeralaLatest NewsNews

നഗരാസൂത്രണം ശാസ്ത്രീയമായും സജീവമായും നടപ്പാക്കണം: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് അമൃത് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കിലയുമായി സഹകരിച്ച് നഗരാസൂത്രണ വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായുന്നു അദ്ദേഹം.

Read Also: പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സലുകൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ വനിതകളും, കൂടുതൽ വിവരങ്ങൾ അറിയാം

കുടിവെള്ളം റോഡ് ശുചിത്വം തുടങ്ങി വിവിധ വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മികച്ച ആസൂത്രണം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അന്തിമ ഘട്ടം വരെയുള്ള സാധ്യതകൾ മനസിലാക്കിയാകണം ഉദ്യോഗസ്ഥർ പദ്ധതിക്ക് അനുമതി നൽകേണ്ടത്.

കൃത്യമായ ആസൂത്രണത്തോടെ നഗരവൽക്കരണം നടപ്പിലാക്കിയാൽ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്താൻ കേരളത്തിന് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊച്ചി മേയർ എം. അനിൽകുമാർ, നഗരകാര്യ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് ( നഗരം) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ആമുഖ പ്രഭാഷണം നടത്തി. കേന്ദ്ര നഗര പാർപ്പിട കാര്യ വകുപ്പ് സെക്രട്ടറി മനോജ് ജോഷി, അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ സംസ്ഥാനങ്ങളിൽ നഗരവൽക്കരണവുമായി ബന്ധപ്പെട്ട പദ്ധതികളും നയങ്ങളും വിജയകരമായി പൂർത്തീകരിച്ച വിവിധ സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രതിനിധികളുടെ വിവിധ സെഷനുകൾ ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നഗരസഭകളിൽ നിന്നുള്ള സെക്രട്ടറിമാർ, എഞ്ചിനീയറിംഗ്, ടൗൺ പ്ലാനിംഗ്, തുടങ്ങി വിവിധ വിഭാഗങ്ങളിലെ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്.

Read Also: ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും 

shortlink

Related Articles

Post Your Comments

Related Articles


Back to top button