Latest NewsNewsIndiaBusiness

അടൽ പെൻഷൻ യോജന: പുതിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ

ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് അടൽ പെൻഷൻ യോജനയിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്

അടൽ പെൻഷൻ യോജന പദ്ധതിയിൽ അടിമുടി മാറ്റവുമായി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആദായ നികുതി അടയ്ക്കുന്നവർക്ക് അടൽ പെൻഷൻ യോജന പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. 18 വയസിനും 40 വയസിനും ഇടയിലുള്ള ഏതൊരു ഇന്ത്യൻ പൗരനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴിയോ, പോസ്റ്റ് ഓഫീസ് ശാഖകൾ മുഖാന്തരമോ ഈ പദ്ധതിയിൽ അംഗമാകാം. 60 വയസിനുശേഷം പെൻഷൻ ലഭിക്കുമെന്നാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ധനമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് അടൽ പെൻഷൻ യോജനയിലെ മാറ്റങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് 2022 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലാകും. ഇതോടെ, 2022 ഒക്ടോബർ ഒന്നു മുതൽ ആദായ നികുതി അടയ്ക്കുന്ന ഏതൊരു പൗരനും ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കില്ല. 1961 ലെ ആദായ നികുതി നിയമം അനുസരിച്ചാണ് പുതിയ ഭേദഗതി.

Also Read: വീട്ടമ്മമാർക്ക് അടുക്കളയില്‍ പരീക്ഷിക്കാനിതാ ചില പൊടിക്കൈകൾ

ആദായ നികുതി അടയ്ക്കുന്ന പൗരന്മാർ 2022 ഒക്ടോബർ ഒന്നിന് ശേഷം ഈ പദ്ധതിയിൽ അംഗമാണെന്ന് കണ്ടെത്തിയാൽ പെൻഷൻ അക്കൗണ്ട് അവസാനിപ്പിക്കുകയും അതുവരെയുള്ള പെൻഷൻ തുക വരിക്കാരന് നൽകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button