KeralaLatest NewsNews

പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് 10 കോടിയുടെ മയക്കുമരുന്ന്

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിന് കൈമാറാനാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നാണ് സൂചന

പാലക്കാട്: പാലക്കാട് വന്‍ മയക്കുമരുന്ന് വേട്ട. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയാണിതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശികളായ രണ്ട് പേര്‍ പിടിയിലായി.

അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇരുവരും കാരിയര്‍മാരാണെന്നാണ് വിവരം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിന് കൈമാറാനാണ് ഹാഷിഷ് ഓയില്‍ എത്തിച്ചതെന്നാണ് സൂചന.

റെയില്‍വേ സ്റ്റേഷന്‍ പ്‌ളാറ്റ് ഫോമില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അഞ്ച് കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിലായിരുന്നു ലഹരി വേട്ട. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button