Latest NewsKeralaNews

തോമസ് ഐസക്കിന്റെ ഹർജി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി

തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ ഇ.ഡി നടപടി നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് തോമസ് ഐസക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി. ഇ.ഡിക്ക് എതിരായി ഇടത് എം.എൽ.എമാർ നൽകിയ പൊതു താല്പര്യ ഹർജി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി നൽകിയ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇ.ഡി സമൻസിൽ വ്യക്തമാക്കിയിട്ടില്ലെന്നും ഇത് ബോധ്യപ്പെടണമെന്നും തോമസ് ഐസക് ഹർജിയിൽ ആവശ്യപ്പെട്ടു.

എന്നാൽ, സംശയം തോന്നിയാൽ കേസിൽ ചോദ്യം ചെയ്തുകൂടെ എന്ന് ചോദിച്ച കോടതി സ്വകാര്യത ലംഘിക്കാൻ ആവില്ലെന്നും ഇ.ഡിയോട് നിർദ്ദേശിച്ചു. അ‌തേസമയം, ഹൈക്കോടതി വിധിക്ക് ശേഷം മാത്രം ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് തോമസ് ഐസക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button