Latest NewsNewsIndiaBusiness

അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥയായി ഇന്ത്യ ഉയരും, കൂടുതൽ വിവരങ്ങൾ അറിയാം

നടപ്പു സാമ്പത്തിക വർഷം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണ്

അടുത്ത വർഷം ഏഷ്യയിലെ ഏറ്റവും ശക്തവും മികച്ചതുമായ സമ്പദ്‌ വ്യവസ്ഥ ഇന്ത്യയുടേതാകുമെന്ന് വിലയിരുത്തൽ. രാജ്യാന്തര ബ്രോക്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലിയിലെ സാമ്പത്തിക വിദഗ്ധരാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതാണ്. ഇക്കാലയളവിൽ സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയാണ് ഇന്ത്യ കൈവരിച്ചത്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക വിദഗ്ധരുടെ പുതിയ വിലയിരുത്തൽ.

ഏഷ്യൻ സമ്പത്ത് വ്യവസ്ഥയുടെ വളർച്ചയ്ക്ക് 28 ശതമാനം സംഭാവനയും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് 22 ശതമാനം സംഭാവനയും നൽകുമെന്നാണ് ബ്രോക്കറേജിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതേസമയം, 2022- 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ശരാശരി വരുമാനം 7 ശതമാനമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Also Read: 15കാരി വീട്ടില്‍ പ്രസവിച്ചു, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പോലീസ് നിരീക്ഷണത്തില്‍

ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ പോലെ ഇന്ത്യയിലും പണപ്പെരുപ്പം നിലനിൽക്കുന്നുണ്ട്. ഇത് നിയന്ത്രണ വിധേയമാക്കാൻ രാജ്യത്തെ വിവിധ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button