Latest NewsInternational

ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധൻഖർ

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ, രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ് നടന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാർ എന്നീവരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.

എണ്ണം കൊണ്ട് ഇന്ത്യയുടെ പതിനാലാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധൻഖർ. പശ്ചിമ ബംഗാൾ ഗവർണർ ആയിരുന്നു അദ്ദേഹം. അഭിഭാഷകൻ, ജനപ്രതിനിധി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

Also read:യുഎസിനു വേണ്ടത് ഉക്രൈൻ-റഷ്യ യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണ്: ചൈന

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയതിയാണ് ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയെ പരാജയപ്പെടുത്തിയാണ്
ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button