Latest NewsNewsInternationalGulfQatar

വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം: അറിയിപ്പുമായി ഖത്തർ

ദോഹ: 2022-2023 അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന കോവിഡ് സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച അറിയിപ്പുമായി ഖത്തർ. മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

Read Also: കോഹ്ലിയെപ്പോലെ മികവുള്ള ഒരു താരത്തിന് മികച്ച പ്രകടനത്തിലേക്ക് തിരികെയെത്തുക പ്രയാസമല്ല: ജയവർധന

പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുൻപായി എല്ലാ വിദ്യാലയങ്ങളിലെയും (സർക്കാർ, പ്രൈവറ്റ്, കിന്റർഗാർട്ടൻ എന്നിവ ഉൾപ്പടെ) മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന വീടുകളിൽ നിന്നോ, ഇതിനായി നിശ്ചയിച്ചിട്ടുള്ള സേവന കേന്ദ്രങ്ങളിൽ നിന്നോ ചെയ്യാവുന്നതാണ്. ഈ പരിശോധന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മാത്രമാണ് നിർബന്ധമാക്കിയിട്ടുള്ളത്. ആഴ്ച തോറുമുള്ള പരിശോധന ആവശ്യമില്ല.

സ്‌കൂളുകളിലേയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും മാസ്‌കുകളുടെ ഉപയോഗം നിർബന്ധമാണ്. സ്‌കൂളുകളിലേക്കും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്ന ജീവനക്കാർ Ehteraz ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

Read Also: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ വകുപ്പുകള്‍ പുനഃസ്ഥാപിക്കണം: ആവശ്യം ഉന്നയിച്ച് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button