CricketLatest NewsNewsSports

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ട്: ഡാനിഷ് കനേറിയ

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് പഠിക്കാനുണ്ടെന്ന് മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേറിയ. നിലവില്‍ ഇന്ത്യയിലെ കാര്യങ്ങള്‍ മാത്രം നോക്കുമ്പോള്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി ബിസിസിഐ ഭാവി ടീമിനെ വാര്‍ത്തെടുക്കുകയാണ് എന്ന് കനേറിയ പറയുന്നു.

‘കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ കുറവ് മത്സരങ്ങളേ കളിച്ചിട്ടുള്ളൂ. ഏഴില്‍ ആറ് മത്സരങ്ങള്‍ ജയിച്ചു. ഓസ്‌ട്രേലിയക്കെതിരെ കളിച്ച വമ്പന്‍ മത്സരം തോല്‍ക്കുകയും ചെയ്തു. അതേസമയം, ഇന്ത്യ 24 മത്സരങ്ങള്‍ കളിച്ചു. അതില്‍ 19 മത്സരങ്ങള്‍ വിജയിച്ചു. ഇന്ത്യയുടെ വിജയ ശരാശരി വളരെ ഉയര്‍ന്നതാണ്. ഇന്ത്യയുടെ ബി, സി ടീമുകളാണ് ഇതിലേറെ മത്സരങ്ങള്‍ കളിച്ചത്’.

‘രോഹിത് ശര്‍മ്മ പറഞ്ഞതുപോലെ ടീം ഇന്ത്യ ബഞ്ചിലെ കരുത്ത് കൂട്ടുകയാണ്. ഇന്ത്യന്‍ ടീം ഭാവിയിലേക്ക് നോക്കുന്നു. നിര്‍ഭാഗ്യവശാല്‍ പാകിസ്ഥാന്‍ ചിന്തിക്കുന്നത് അങ്ങനെയല്ല. ബഞ്ച് കരുത്ത് കൂട്ടാന്‍ നടപടികളില്ല. യുവതാരങ്ങളെ പരീക്ഷിക്കാനുള്ള ധൈര്യം കാട്ടണം. നെതര്‍ലന്‍ഡ്‌സ് പര്യടനത്തിലെങ്കിലും കുറച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം’ ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

Read Also:- ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല: ഉര്‍വശി റൗട്ടേല

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മുന്നോടിയായാണ് ഡാനിഷ് കനേറിയയുടെ നിരീക്ഷണം. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയും കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിച്ചുമാണ് ഇന്ത്യ ഇത്തവണ ഏഷ്യാ കപ്പിനും ലോകകപ്പിനും തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button