KeralaLatest News

വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്

മഞ്ചേശ്വരം: മഞ്ചേശ്വരത്തു വീണ്ടും മയക്കുമരുന്ന് വേട്ട. പ്രദേശത്തേക്ക് വ്യാപകമായി ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സലീം(42) ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഉദ്യാവാറിൽ ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് അരികിൽ ദുരൂഹമായ സാഹചര്യത്തില്‍ ഇവരെ പോലീസ് കണ്ടെത്തുകയായിരുന്നു.

പ്രതികളിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മുമ്പും നിരവധി തവണ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മഞ്ചേശ്വരം പോലീസും പ്രതികളെ എംഡിഎംഎയുമായി പിടികൂടിയിട്ടുള്ളതാണ്.

shortlink

Related Articles

Post Your Comments


Back to top button