Latest NewsNewsMobile PhoneTechnology

ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി ആദ്യ സെയിലിന് എത്തി

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി. ഈ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിലാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നടക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതയും അറിയാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1600×720 പിക്സൽ റിസല്യൂഷൻ നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മം : ഒ​ന്നാം പ്ര​തി പിടിയിൽ

8 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകളാണ് നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. കൂടാതെ, 512 ജിബി മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ കഴിയും. 6,799 രൂപയാണ് ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി സ്മാർട്ട്ഫോണിന്റെ  വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button