Latest NewsIndia

എന്തൊക്കെ സൗജന്യങ്ങളാണ് ചീഫ് ജസ്റ്റിസിന് കിട്ടുന്നത്?’: സുപ്രീം കോടതിയ്ക്കെതിരെ ആഞ്ഞടിച്ച് ആർഎൽഡി നേതാവ്

ഡൽഹി: റെവ്ഡി പരാമർശം കത്തിപ്പടർന്നു നിൽക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ലോക് ദൾ പാർട്ടി മേധാവി ജയന്ത് ചൗധരി.

ഇലക്ഷനിൽ ജയിക്കാൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങളെ കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പരാമർശിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിന്നും പണം നഷ്ടപ്പെടുകയാണ്, എന്നാൽ, ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും തന്നെ സംഭവിക്കുന്നില്ലെന്നതാണ് ഇത്തരം സൗജന്യങ്ങളുടെ ബാക്കിപത്രം എന്ന് രമണ പറഞ്ഞു.

Also read: സാഹിത്യത്തിലെ സമഗ്ര സംഭാവന: ശശി തരൂരിന് പരമോന്നത ഫ്രഞ്ച് ബഹുമതി

അതേസമയം, ഇന്ത്യൻ ചീഫ് ജസ്റ്റിസുമാർക്ക് എന്തൊക്കെ സൗജന്യങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ഓഫർ ചെയ്യുന്നതെന്നാണ് ജയന്ത് ചൗധരി തിരിച്ചു ചോദിച്ചത്. തന്റെ ട്വിറ്ററിലാണ് അദ്ദേഹം ഈ പരാമർശം ഉന്നയിച്ചത്. കോടതിയുടെ ഈ പരാമർശം അർത്ഥവത്തായ ഒന്നല്ല എന്നും അദ്ദേഹം പറയാൻ മടിച്ചില്ല. പരമോന്നത കോടതിക്കെതിരെയുള്ള ജയന്തിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വിവാദമായിരിക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button