Latest NewsIndia

‘മനുസ്മൃതിയിൽ ഭാരത സ്ത്രീകൾ ആദരിക്കപ്പെട്ടിരുന്നു, അർഹമായ സ്ഥാനം നൽകിയിരുന്നു’: ഡൽഹി ഹൈക്കോടതി ജഡ്ജി

ഡൽഹി: മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങൾ ഭാരത സ്ത്രീകൾക്ക് അർഹമായ ബഹുമാനം നൽകിയിരുന്നെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി. ജസ്റ്റിസ് പ്രതിഭ എം സിംഗ് ആണ് ഇങ്ങനെ ഒരു അഭിപ്രായവുമായി രംഗത്തുവന്നത്.

ഇന്ത്യൻ സ്ത്രീകൾ വളരെയധികം അനുഗ്രഹിക്കപ്പെട്ടവരാണെന്നും, മനുസ്മൃതി പോലുള്ള പുരാതന ഗ്രന്ഥങ്ങൾ അവർക്ക് വളരെയധികം ആദരണീയമായ സ്ഥാനമാണ് നൽകുന്നതെന്നും ജസ്റ്റിസ് പ്രതിഭ പറഞ്ഞു. ബാർ ആൻഡ് ബെഞ്ച് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. നിങ്ങൾ സ്ത്രീകളെ ബഹുമാനിച്ചില്ലെങ്കിൽ നിങ്ങൾ ചെയ്യുന്ന പൂജകൾ വിഫലമായി പോകുമെന്നും പൗരാണികർ പറഞ്ഞുവെന്ന് പ്രതിഭ വ്യക്തമാക്കി.

Also read: ക്യാൻസർ ബാധ മൂലം ഫയൽ ചെയ്തത് 38,000 കേസുകൾ: ബേബി പൗഡർ ഉത്പാദനം നിർത്തി ജോൺസൺ & ജോൺസൺ

ഇന്ത്യയിൽ ജീവിച്ചിരുന്ന നമ്മുടെ പൂർവികരും വേദരചയിതാക്കളുമെല്ലാം സ്ത്രീയെ എങ്ങനെ ബഹുമാനിക്കണമെന്ന് നല്ലതു പോലെ അറിയാമായിരുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പ്രതിഭ.

shortlink

Post Your Comments


Back to top button