Latest NewsUAENewsInternationalGulf

ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: അബുദാബിയിൽ വീണ്ടും മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.

Read Also: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്: ജൂൺ പാദത്തിൽ കൈവരിച്ചത് മികച്ച അറ്റാദായം

മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അഭ്യർത്ഥിച്ചു. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അതേസമയം, യുഎഇയിൽ ഡാമുകൾ തുറന്നു. കനത്തമഴയെ തുടർന്നു നിറഞ്ഞ അണക്കെട്ടുകളിലെ അധിക വെള്ളമാണ് തുറന്നുവിട്ടത്. വിവിധ മേഖലകളിൽ അടുത്തയാഴ്ചയും മഴയ്ക്കു സാധ്യതയുള്ളതിനെ തുടർന്നാണ് നടപടി. വാദികളിലും താഴ്വാരങ്ങളിലും ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് ഈ മേഖലയിലെ താമസക്കാർ ജാഗ്രത പുലർത്തണമെന്ന് ഊർജ-അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം നിർദേശിച്ചു.

വുറായ, ഷൌഖ, ബുറാഖ്, സിഫ്നി, അൽ അജിലി, അസ് വാനി 1, മംദൗ അണക്കെട്ടുകളാണ് തുറന്നതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ലഭിക്കുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Read Also: വിഘടനവാദികളുടെ നിലപാട് ജനപ്രതിനിധിക്ക് ചേർന്നതല്ല: കെ.ടി. ജലീലിനെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് വി. മുരളീധരൻ

shortlink

Related Articles

Post Your Comments


Back to top button