News

ഈ പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ വിറ്റാമിൻ ഡിയുടെ അഭാവം ഇല്ലാതാക്കൂ

വിറ്റാമിൻ ഡിയുടെ അഭാവം നാഡീവ്യൂഹപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്

ശരീരത്തിന്റെ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വിറ്റാമിനുകൾ. ആരോഗ്യം നിലനിർത്താൻ ഓരോ വിറ്റാമിനുകളും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനാണ് വിറ്റാമിൻ ഡി. സാധാരണയായി സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കുന്നത്. വിറ്റാമിൻ ഡിയുടെ അഭാവം പലപ്പോഴും സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. ക്ഷീണം, സന്ധിവേദന, തലവേദന, പേശികളുടെ ദുർബലത എന്നിവ വിറ്റാമിൻ ഡിയുടെ അഭാവത്തിന്റെ ലക്ഷണങ്ങൾ ആകാം.

വിറ്റാമിൻ ഡിയുടെ അഭാവം നാഡീവ്യൂഹപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇവ അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ് എന്നീ രോഗാവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വിറ്റാമിൻ ഡിയുടെ അഭാവം വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശീലമാക്കുക. കൂടാതെ, അമിതമായ തോതിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എടുക്കുന്നത് ഒഴിവാക്കുക. ഇത് ശരീരത്തിന് ഹാനികരമാകാൻ സാധ്യതയുണ്ട്.

Also Read: ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button