CricketLatest NewsNewsSports

ഒരോവറിൽ 22 റണ്‍സ്, റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര

ലണ്ടന്‍: റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്സിനായി 73 പന്തിലാണ് പൂജാര സെഞ്ചുറി നേടിയത്. എന്നാല്‍, വാര്‍വിക്‌ഷെയറിനെതിരായ മത്സരത്തിൽ പൂജാരയുടെ സെഞ്ചുറിക്ക് സസെക്സിനെ ജയിപ്പിക്കാനായില്ല. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ സസെക്സിനെ നാലു റണ്‍സിന് തോല്‍പ്പിച്ചു.

49-ാം ഓവറില്‍ പൂജാര പുറത്തായതാണ് സസെക്സിന് തിരിച്ചടിയായത്. അവസാന രണ്ടോവറില്‍ 20 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂജാര വീണതോടെ വിജയത്തിനരികെ സസെക്സ് വീണു. ആവസാന ആറോവറില്‍ സസെക്സിന് 67 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ലിയാം നോര്‍വെല്‍ എറിഞ്ഞ 45-ാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 22 റണ്‍സടിച്ച പൂജാര സസെക്സിന് വിജയപ്രതീക്ഷ നല്‍കി. 79 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും പറത്തിയ പൂജാര 107 റണ്‍സടിച്ച് 49-ാം ഓവറില്‍ പുറത്തായി.

Read Also:- ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ വെണ്ടയ്ക്ക!

81 റണ്‍സെടുത്ത അലിസ്റ്റര്‍ ഓറും സസെക്സിനായി തിളങ്ങി. വാര്‍വിക്‌ഷെറിനായി പന്തെറിഞ്ഞ ഇന്ത്യയുടെ ക്രുനാല്‍ പാണ്ഡ്യ 10 ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വാര്‍വിക്‌ഷെയറിനായി റോബര്‍ട്ട് യേറ്റ്സ് സെഞ്ചുറിയും(111 പന്തില്‍ 114), ക്യാപ്റ്റന്‍ റോഡ്സ് അര്‍ധസെഞ്ചുറിയും(70 പന്തില്‍ 76) നേടിയിരുന്നു. നേരത്തെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സസെക്സിനായി രണ്ട് അര്‍ധസെഞ്ചുറികള്‍ അടക്കം അഞ്ച് സെഞ്ചുറികളുമായി പൂജാര തിളങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button