KeralaLatest NewsNews

‘ഇത് ദേശീയവാദികളുടെ വിജയം, ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല’: ഇതൊരു തുടക്കമെന്ന് സന്ദീപ് വാര്യർ

മലപ്പുറം: ആസാദ് കശ്മീര്‍ പരാമര്‍ശത്തിന് പിന്നാലെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച കെ.ടി ജലീലിനെ പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ തന്റെ ദേശവിരുദ്ധ പരാമർശങ്ങൾ കെ.ടി ജലീലിന് പിൻവലിക്കേണ്ടി വന്നുവെന്നും, ഇത് ദേശീയവാദികളുടെ വിജയമാണെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു. കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ലെന്നും അദ്ദേഹം പരിഹസിച്ചു.

‘കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ല. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻവലിക്കേണ്ടി വന്നിരിക്കുന്നു. ഇത് പരിപൂർണ വിജയമാണെന്നല്ല, മറിച്ച് കേരളത്തിന്റെ സാഹചര്യത്തിൽ ദേശീയ വാദികൾക്ക് ഇത് വിജയം തന്നെയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു. ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല. ഇത് തുടക്കമാണ്. കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം. ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കാശ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല, പൊരുതാനാണ് തീരുമാനം’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, തന്റെ കശ്മീർ യാത്രാക്കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയെന്നും അതിനാൽ പോസ്റ്റ് നീക്കം ചെയ്യുകയാണെന്നുമായിരുന്നു ജലീലിന്റെ വിശദീകരണം. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിക്കുന്നുവെന്നായിരുന്നു ആദ്ദേഹം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button