Latest NewsNewsIndia

നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താനുള്ള ഭീകര സംഘടന നേതാക്കളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ആന്റി ടെററിസം സ്‌ക്വാഡ് സഹറന്‍പൂരില്‍ നിന്ന് ജെയ്ഷെ മുഹമ്മദ്, തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്നിവരുമായി ബന്ധമുള്ള ഭീകരനെ അറസ്റ്റ് ചെയ്തു

ലക്‌നൗ: മുഹമ്മദ് നബിക്കെതിരെയുള്ള മതനിന്ദ പ്രസ്താവനയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയെ വധിക്കാനുള്ള ഭീകര സംഘടനകളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ആന്റി ടെററിസം സ്‌ക്വാഡ് സഹറന്‍പൂരില്‍ നിന്ന് ജെയ്ഷെ മുഹമ്മദ്, തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ എന്നിവരുമായി ബന്ധമുള്ള ഒരു ഭീകരനെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഭീകരന്‍ മുഹമ്മദ് നദീം നിരവധി പാകിസ്ഥാന്‍ ഭീകരരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നു.

Read Also: കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

എടിഎസിന്റെ ചോദ്യം ചെയ്യലില്‍, നൂപുര്‍ ശര്‍മ്മയെ വധിക്കാനുള്ള ചുമതല തനിക്ക് നല്‍കിയത് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ നേതാക്കളാണെന്ന് യുവാവ് പറഞ്ഞു. സഹരന്‍പൂരിലെ ഗംഗോ പോലീസ് സ്റ്റേഷനിലെ കുന്ദകലന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരാള്‍ക്ക് ജെയ്ഷെ മുഹമ്മദ്, തെഹ്രിക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്നിവയില്‍ സ്വാധീനമുള്ളതായി ഏജന്‍സിക്ക് വിവരം ലഭിച്ചതായി എടിഎസ് പത്രകുറിപ്പിലൂടെ അറിയിച്ചു. ഇയാള്‍ ഫിദായീന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായും എടിഎസിന് വിവരം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button