AlappuzhaKeralaNattuvarthaLatest NewsNews

ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ടാ​മ​ത്തെ വി​ദ്യാ​ര്‍​ത്ഥി​യു​ടെ മൃ​ത​ദേ​ഹ​വും കണ്ടെത്തി

ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് നി​ക​ര്‍​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ന്‍ ശ്രീ​ഹ​രി(16)യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാവിലെ ചെ​ത്തി ഹാ​ര്‍​ബ​റി​നു സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ഫി​ഷ്ലാ​ന്‍​ഡി​ങ് സെ​ന്‍റ​റി​നു സ​മീ​പം ക​ട​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് നി​ക​ര്‍​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍റെ​യും ഷീ​ല​യു​ടെ​യും മ​ക​ന്‍ ശ്രീ​ഹ​രി(16)യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാവിലെ ചെ​ത്തി ഹാ​ര്‍​ബ​റി​നു സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തുടർന്ന്, പൊ​ലീ​സി​നെ അ​റി​യി​ച്ച് മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ചു. ര​ണ്ടു​പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ശ്രീ​ഹ​രി​ക്കൊ​പ്പം കാ​ണാ​താ​യ ക​ട​ക്ക​ര​പ്പ​ള​ളി 12-ാം വാ​ര്‍​ഡ് കൊ​ച്ചു ക​രി​യി​ല്‍ ക​ണ്ണൻ- അ​നി​മോ​ൾ ദമ്പതികളുടെ മ​ക​ന്‍ വൈ​ശാ​ഖി​ന്‍റെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കി​ട്ടി​യി​രു​ന്നു.

Read Also : എൽഐസി: ജൂൺ പാദത്തിൽ കുതിച്ചുയർന്ന് അറ്റാദായം

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​റം​ഗ സം​ഘം തീ​ര​ത്തെ​ത്തി​യ​ത്. ഇ​തി​ല്‍ ക​ട​ലി​ലി​റ​ങ്ങി​യ മൂ​ന്നു​പേ​രാ​ണ് തി​ര​യി​ല്‍​പ്പെട്ട​ത്. ഒ​രാ​ളെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷി​ച്ചെ​ങ്കി​ലും ശ്രീ​ഹ​രി​യെ​യും വൈ​ശാ​ഖി​നെ​യും ര​ക്ഷി​ക്കാ​നായി​ല്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button