ErnakulamKeralaLatest NewsNews

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന്‍ അറസ്റ്റില്‍. ഭക്ഷണമെത്തിച്ച പതിനാലുകാരനെ ഉപദ്രവിച്ച കേസില്‍, പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് (63) വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം സെന്റ് തോമസ് പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.

ഓഗസ്റ്റ് 11നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസമാണ് പോലീസിൽ പരാതി ലഭിച്ചതെന്നും കുട്ടിയെ ഉടന്‍ തന്നെ കൗണ്‍സലിങ്ങിന് വിധേയനാക്കുമെന്നും വരാപ്പുഴ പൊലീസ് അറിയിച്ചു. പള്ളിമേടയിലേക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വീട്ടിലെ ആണ്‍കുട്ടിയ്ക്ക് നേരെയാണ് വൈദികന്റെ അതിക്രമമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button