KozhikodeLatest NewsKeralaNattuvarthaNews

കാ​ണാ​താ​യ യു​വാ​വി​നെ വാഹന പരിശോധനക്കിടെ ക​ണ്ടെ​ത്തി

കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് അ​ന​സി​നെ ക​ണ്ടെ​ത്തി​യ​ത്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് നി​ന്ന് കാ​ണാ​താ​യ യുവാവിനെ കണ്ടെത്തി. ഇ​ന്ന് രാവിലെ പൊ​ലീ​സ് കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് അ​ന​സി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി​യി​ൽ ആ​യി​രു​ന്നെ​ന്ന് യു​വാ​വ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ളെ ഇ​ന്ന് മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കും.

Read Also : മികച്ച നേട്ടവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര, നിക്ഷേപവും വായ്പയും കുതിച്ചുയർന്നു

ക​ഴി​ഞ്ഞ മാ​സം 20-ന് ​ഖ​ത്ത​റി​ൽ നി​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യിരുന്നു. തുടർന്ന്, അ​ന​സി​നെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​വാ​ണ് പൊലീസിൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ചി​ല ആ​ളു​ക​ൾ എ​ത്തി എ​ന്നാ​ണ് അ​ന​സി​ന്‍റെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

അ​ന​സ് നാ​ട്ടി​ലെ​ത്തി​യ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം അ​ജ്ഞാ​ത​രാ​യ ഒ​രു സം​ഘം ആ​ളു​ക​ൾ അ​ന​സി​ന്‍റെ ഭാ​ര്യ​വീ​ട്ടി​ലെ​ത്തി ഇ​യാ​ളെ അ​ന്വേ​ഷി​ക്കു​ക​യും അ​ന​സ് ഒ​രു സാ​ധ​നം ഖ​ത്ത​റി​ൽ നി​ന്നു കൊ​ണ്ടു വ​ന്നി​ട്ടു​ണ്ടെ​ന്നും അ​തു തി​രി​കെ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button