Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. രണ്ടുദിവസത്തെ തുടർച്ചയായ വർദ്ധനവിന് ശേഷമാണ് ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. 640 രൂപയുടെ വർദ്ധനവാണ് രണ്ടുദിവസം കൊണ്ട് സ്വർണ വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,520 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,815 രൂപയാണ്. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. 3,985 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.

Also Read: വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. 65 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വിപണി വില. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button