Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ നീരജ് മാധവ്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് വഴിയാണ് നീരജ് മാധവ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് നീരജ് മാധവ് വിസ പതിച്ച എമിറേറ്റ്‌സ് ഐഡി ഏറ്റുവാങ്ങി. മലബാർ ഗോൾഡ് ആൻഡ് ഡയമെൻറ്‌സ് ഡയറക്ടർ എ. കെ. ഫൈസൽ ചടങ്ങിൽ പങ്കെടുത്തു.

Read Also: വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: വി ശിവൻകുട്ടി

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ഗൂഢാലോചന: മുന്നറിയിപ്പ് നൽകി രഹസ്യാന്വേഷണ ഏജൻസി

shortlink

Related Articles

Post Your Comments

Related Articles


Back to top button