Latest NewsIndia

‘ഇന്ത്യയുടെ അഭിമാനം ബലി കൊടുക്കാൻ അനുവദിക്കില്ല’: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ജോധ്പൂർ: പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനാണ് അദ്ദേഹം പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ, അതേക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തിരുന്നാലും രാജ്യത്തിന്റെ അഭിമാനം ബലി കൊടുക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

രാജസ്ഥാനിലെ ജോധ്പൂരിൽ പ്രസംഗിക്കുകയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ അതിർത്തികളിൽ ചൈനയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും ഇത്തരം വിഷയങ്ങളിൽ വ്യാജപ്രചരണം നടത്തരുതെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ അതിക്രമിച്ച് കടക്കാൻ ആർക്കും അനുവാദം നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Also read: ഇന്ത്യയുടെ വാറൻ ബഫറ്റ് ഇനിയില്ല: രാകേഷ് ജുൻജുൻവാല അന്തരിച്ചു

‘എല്ലാവരും പറയാറുണ്ട് രാഷ്ട്രീയക്കാർ പറയുന്നതല്ല ചെയ്യുക എന്ന്. പക്ഷേ, ഭാരതീയ ജനതാ പാർട്ടി അങ്ങനെയല്ല. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ചെയ്തു കാണിക്കുക തന്നെ ചെയ്യും. സുരക്ഷാ ഭീഷണികളെ നേരിടാൻ ഇന്ത്യ സുസജ്ജമാണ്. ആധുനിക യുദ്ധോപകരണങ്ങളുമായി ഇന്ത്യൻ പട്ടാളക്കാർ എന്തിനും തയ്യാറായി നിൽപ്പുണ്ട്’, രാജ്നാഥ് സിംഗ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button