Latest NewsNewsTechnology

ഹ്യൂമനോയിഡ് റോബോട്ടിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ

52 കിലോഗ്രാം ഭാരവും 177 സെന്റീമീറ്റർ ഉയരവും 168 സെന്റീമീറ്റർ ആം സ്പാനുമാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിന് നൽകിയിട്ടുള്ളത്

ലോകത്തിനു മുന്നിൽ പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ‘സൈബർ വൺ’ എന്ന പേരിൽ പുറത്തിറക്കിയ ഈ റോബോട്ടുകൾക്ക് വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഉണ്ട്. മാനുഷിക വികാരങ്ങൾ തിരിച്ചറിയാനും 3ഡി വിഷ്വൽ പ്രാതിനിധ്യം ഉറപ്പുവരുത്താനും കഴിയുമെന്നതാണ് ഈ റോബോട്ടിന്റെ പ്രധാന പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്.

52 കിലോഗ്രാം ഭാരവും 177 സെന്റീമീറ്റർ ഉയരവും 168 സെന്റീമീറ്റർ ആം സ്പാനുമാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിന് നൽകിയിട്ടുള്ളത്. കൂടാതെ, 21 ഡിഗ്രി ചലിക്കാനും സാധിക്കുന്നതാണ്. ‘സൈബർ വണ്ണിന്റെ’ കണ്ടുപിടിത്തം ഷവോമിയുടെ സാങ്കേതിക രംഗത്ത് പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Also Read: കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി

ബൈപെഡൽ- മോഷൻ പോസ്ചർ ബാലൻസിംഗിനെ പിന്തുണയ്ക്കുന്ന ഈ റോബോട്ടുകൾക്ക് നൂതനമായ കൈകളും കാലുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, 300 എൻഎം പീക്ക് ടോർക്കും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button