Latest NewsNewsInternational

ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, യു.എസ് സംഘം വീണ്ടും തായ്‌വാനിൽ

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്.

വാഷിംഗ്‌ടൺ: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യു.എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യു.എസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് കഴിഞ്ഞ ദിവസം തായ്‌വാന്‍ സന്ദര്‍ശിച്ചത്. യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു. തുടർന്നാണ് അഞ്ചംഗ സംഘം തായ്‌വാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: പൊലീ​സ് ജീ​പ്പ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മൂ​ന്നു പൊലീ​സു​കാ​ര്‍​ക്ക് പ​രി​ക്ക്

രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. എന്നാൽ, തായ്‌വാനുമായുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് സന്ദര്‍ശനമെന്നാണ് യു.എസ് പ്രതിനിധി സംഘം വിശദീകരിക്കുന്നത്. ഡെമോക്രാറ്റിക് പ്രതിനിധികളായ ജോണ്‍ ഗാരമെന്‍ഡി, അലന്‍ ലോവെന്തല്‍, ഡോണ്‍ ബെയര്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി ഔമുവ അമത കോള്‍മാന്‍ റഡെവാഗന്‍ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button