Latest NewsNewsIndia

ബിൽക്കിസ് ബാനോ കേസ്: ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച 11 പ്രതികളെയും വിട്ടയച്ചു

ഗാന്ധിനഗർ: ബിൽക്കീസ് ​​ബാനോ കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളും തിങ്കളാഴ്ച മോചിതരായി. ഗുജറാത്ത് സർക്കാരിന്റെ ഇളവ് നയ പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചതിന് ശേഷമാണ്, പ്രതികൾ ഗോധ്ര സബ് ജയിലിൽ നിന്ന് മോചിതരായത്. 15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതിന് ശേഷമാണ് പ്രതികൾ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.

ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു.

മെഡിസെപ്പിനെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം, സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയെ ഏറ്റെടുത്തു: ബാലഗോപാല്‍

ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചതായി പാനലിന്റെ തലവനായ പഞ്ച്മഹൽസ് കളക്ടർ സുജൽ മയാത്ര പറഞ്ഞു.

‘ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ഒരു കമ്മിറ്റി, കേസിലെ 11 പ്രതികളുടെയും ശിക്ഷ ഇളവ് ചെയ്യുന്നതിന് അനുകൂലമായി ഏകകണ്ഠമായ തീരുമാനമെടുത്തു. തുടർന്ന്, ശുപാർശ സംസ്ഥാന സർക്കാരിന് അയച്ചു. അവരെ വിട്ടയക്കുന്നതിനുള്ള ഉത്തരവ് ഇന്നലെ ഞങ്ങൾക്ക് ലഭിച്ചു,’ സുജൽ മായത്ര വ്യക്തമാക്കി.

ഷാജഹാൻ വധം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

2002 മാർച്ച് 3 ന് ഗോധ്രാ കലാപത്തിനിടെയാണ് ദാഹോദ് ജില്ലയിലെ രൺധിക്പൂർ ഗ്രാമത്തിൽ ബിൽക്കിസ് ബാനോയുടെ കുടുംബാംഗങ്ങളെ ജനക്കൂട്ടം ആക്രമിച്ചത്. അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയാകുകയും അവരുടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു. മറ്റ് ആറ് അംഗങ്ങൾ ഓടി രക്ഷപ്പെട്ടു. 2004ലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button