KeralaLatest NewsNews

ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്: മന്ത്രി മുഹമ്മദ് റിയാസ്

ആക്രമണത്തില്‍ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നും റിയാസ് ആരോപിച്ചു. തുടര്‍ഭരണം ആര്‍.എസ്.എസിനെ അസ്വസ്ഥതപ്പെടുത്തുകയാണെന്നും റിയാസ് പ്രതികരിച്ചു.

അതേസമയം, ഷാജഹാന്റെ കൊലപാതകം ദുഃഖകരമെന്നായിരുന്നു മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതികരിച്ചു. ആക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. കുന്നംങ്കാട് സെന്ററില്‍ നിന്ന് ഷാജഹാനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.

Read Also: ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായി

ആക്രമണത്തില്‍ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്‌ലക്‌സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button