Latest NewsKeralaNews

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം കനത്ത സുരക്ഷാ വലയത്തില്‍

സുരക്ഷാ കവചത്തിന് കീഴിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രമന്ത്രിമരും ഉന്നത ഉദ്യോഗസ്ഥരും അടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഏഴായിരം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read Also:ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഭീകരസംഘടനകളില്‍ ഉള്‍പ്പെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷന്‍ നിരീക്ഷണ ക്യാമറകളും
ഘടിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടം പറപ്പിക്കുന്നതിനും നിരോധനമുണ്ട് . ഡല്‍ഹി മുതല്‍ കശ്മീര്‍ വരെ സുരക്ഷാ കവചത്തിന് കീഴിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഡ്രോണ്‍ പറത്തുന്നതിന് ഉള്‍പ്പെടെ വിലക്കുകളുണ്ട്. ഭീകരര്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ക്ക് ഭംഗം വരുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശനപരിശോധനയാണ് നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button