Latest NewsIndiaNews

ഗര്‍ഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് ആവശ്യം: കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

കൊല്ലപ്പെട്ടത് മുസ്‌കാന്‍ എന്ന നാദിയ മുല്ലയാണെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു

മുംബ്ര: 22 കാരിയായ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. അല്‍തമാഷ് മുനേവര്‍ ദല്‍വിയെ (23) താനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളെ ഓഗസ്റ്റ് 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Read Also:യു​വാ​വി​നെ മൂ​ന്നം​ഗ​സം​ഘം ബൈ​ക്കി​ല്‍ പി​ടി​ച്ചു ക​യ​റ്റിക്കൊ​ണ്ടു പോ​യി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

കഴിഞ്ഞ ദിവസം രാത്രിയില്‍ ക്വാറിയുടെ പരിസരത്ത് ഒരു സ്ത്രീ മരിച്ചതായി മുമ്പ്ര പോലീസിന് ഒരു കോള്‍ ലഭിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് മുസ്‌കാന്‍ എന്ന നാദിയ മുല്ലയാണെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി.

പെണ്‍കുട്ടിയെ ശനിയാഴ്ച വിരാനി എസ്റ്റേറ്റ് പരിസരത്ത് കഴുത്ത് മുറിഞ്ഞ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞതായി സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അശോക് കദ്ലാഗ് പറഞ്ഞു.

മൂന്ന് വര്‍ഷമായി നാദിയ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയതോടെയാണ് അന്വേഷണം അല്‍തമാഷിലേയ്ക്ക് എത്തിയത്. ചെറുകിട കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പ്രതിക്ക് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹമില്ലായിരുന്നു. ഗര്‍ഭിണിയായതോടെ യുവതിയെ ഒഴിവാക്കാന്‍ അവരെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുംബ്ര പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button