Latest NewsNewsInternational

‘പാട്ട് പുഴുങ്ങി തിന്നാൽ വിശപ്പ് മാറില്ല’: പാക് വ്യോമസേനയ്‌ക്കെതിരെ പാകിസ്ഥാനികൾ

ഇസ്ലമാബാദ്: ഞായറാഴ്ചയായിരുന്നു പാകിസ്ഥാൻ തങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വ്യോമസേന ഒരു പുതിയ ഗാനം പുറത്തിറക്കിയിരുന്നു. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ജനങ്ങൾ സാമ്പത്തിക ഞെരുക്കം അഭിമുഖീകരിക്കുന്ന സമയത്ത് ആണോ ഇത്തരം കാട്ടിക്കൂട്ടലുകളെന്ന് അവർ വ്യോമസേനയോട് ചോദിക്കുന്നു.

4 മിനിറ്റ് ദൈർഘ്യമുള്ള ഗാനം രാജ്യത്ത് വൈറലായി. ശത്രുരാജ്യങ്ങളുമായുള്ള വ്യോമാക്രമണങ്ങളിൽ ധീരതയുടെ കഥകൾ സൃഷ്ടിച്ച് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ പാകിസ്ഥാൻ വ്യോമസേനയിലെ സൈനികരുടെ ധീരതയ്ക്കും ജീവത്യാഗത്തിനും സ്മരണാഞ്ജലി അർപ്പിക്കുന്നതായി വീഡിയോ പുറത്തിറക്കി പിഎഎഫ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, പാകിസ്ഥാനികൾക്കിടയിൽ വീഡിയോ മതിപ്പുളവാക്കുന്നില്ല. വ്യോമസേനയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

സാധാരണ പൗരന്മാരുടെ പ്രതികരണം തങ്ങൾ പ്രതീക്ഷിച്ചതിന് വിപരീതമായതോടെ പാകിസ്ഥാൻ വ്യോമസേനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ കമന്റ് സെക്ഷൻ ഓഫ് ചെയ്തിരിക്കുകയാണ്. ‘സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ പാകിസ്ഥാൻ വ്യോമസേന പുതിയ ദേശീയ ഗാനം പുറത്തിറക്കി’ എന്ന് ‘സ്റ്റാർട്ടപ്പ് പാകിസ്ഥാൻ’ ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ വരുന്ന കമന്റുകളും വ്യോമസേനയ്‌ക്കെതിരാണ്.

‘ഞങ്ങൾക്ക് വേണ്ടത് പാട്ടല്ല, നീതിയാണ്. ദാരിദ്ര്യം, പണപ്പെരുപ്പം, അഴിമതി, അസ്ഥിരമായ സമ്പദ്‌വ്യവസ്ഥ, ഭരണകക്ഷികളുടെ മോശം പ്രവർത്തനം എന്നിവയെ പരാജയപ്പെടുത്താൻ ഒരു പുതിയ ദേശീയ ഗാനം കൊണ്ട് മതിയാകില്ല. പാകിസ്ഥാൻ വ്യോമസേനയും അതിന്റെ സായുധ സേനയുടെ മറ്റ് വിഭാഗങ്ങളും രാജ്യത്തിന്റെ ഖജനാവ് എങ്ങനെയൊക്കെ വറ്റിക്കാമെന്ന് ആലോചിക്കുകയാണ്. മാധ്യമ വ്യവസായത്തിലേക്ക് അരങ്ങേറ്റം കുറിച്ച പിഎഎഫിന് അഭിനന്ദനങ്ങൾ’, ഇങ്ങനെ പോകുന്നു വിമർശന കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button